യു​വ​യെ അ​റി​യു​ന്ന യു​വാ​വ്; യു​വ​ന്‍റ​സി​നെ ഇ​നി പി​ർ​ലോ ക​ളി​പ​ഠി​പ്പി​ക്കും
Sunday, August 9, 2020 5:47 PM IST
ടൂ​റി​ൻ: ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ പു​റ​ത്താ​ക​ലി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക​നെ പ​റ​പ്പി​ച്ച യു​വ​ന്‍റ​സ് വീ​ണ്ടും ഞെ​ട്ടി​ച്ചു. ഇ​തു​വ​രെ പ്ര​ഫ​ണ​ൽ ക്ല​ബു​ക​ൾ ഒ​ന്നി​നെ പോ​ലും പ​രി​ശീ​ലി​പ്പി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത മു​ൻ താ​ര​ത്തെ ത​ൽ​സ്ഥാ​ന​ത്ത് നി​യ​മി​ച്ചാ​ണ് യു​വെ വീ​ണ്ടും ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച​ത്.

പു​റ​ത്താ​യ​ത് യു​വ​യു​ടെ "ഹെ​ഡ്' മാ​സ്റ്റ​ർ‌ മൗ​റീ​സി​യോ സാ​റി​യാ​ണെ​ങ്കി​ൽ ഇ​നി വ​രു​ന്ന​യാ​ളും നി​സാ​ര​ക്കാ​ര​ന​ല്ല. പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ പ​രി​ച​യ​മി​ല്ലെ​ങ്കി​ലും ക​ള​ത്തി​ൽ ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ ഇ​റ്റ​ലി​യു​ടെ ഇ​തി​ഹാ​സം ആ​ന്ദ്രെ പി​ർ​ലോ. സാ​റി​യെ പു​റ​ത്താ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് പി​ർ​ലോ​യെ യു​വ നി​യ​മി​ച്ച​ത്.

യു​വ​ന്‍റ​സ് അ​ണ്ട​ര്‍-23 ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ര​ണ്ടാ​ഴ്ച മു​ൻ​പ് നി​യ​മി​ത​നാ​യ​തു മാ​ത്ര​മാ​ണ് പ​രി​ശീ​ല​ക രം​ഗ​ത്ത് പി​ര്‍​ലോ​യു​ടെ യോ​ഗ്യ​ത. ആ​ഴ്ച ര​ണ്ട് തി​ക​യും മു​മ്പെ സീ​നി​യ​ർ ടീ​മ​ന്‍റെ പ​രി​ശീ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ പി​ർ​ലോ യു​വ​ന്‍റ​സി​ന്‍റെ മു​ൻ താ​ര​മാ​ണ്. മ​റ്റൊ​രു ത​മാ​ശ യു​വ​യു​ടെ ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലൂ​ജി ബു​ഫ​ൺ പി​ർ​ലോ​യേ​ക്കാ​ൾ ഒ​രു വ​യ​സി​ന് ഇ​ള​പ്പ​മാ​ണ് എ​ന്ന​താ​ണ്. ഇ​രു​വ​രും നേ​ര​ത്തെ യു​വ​ന്‍റ​സി​നാ​യി ഒ​ന്നി​ച്ചു ഒ​ന്നി​ച്ചു​ക​ളി​ച്ചി​ട്ടു​മു​ണ്ട്.

2011 മു​ത​ല്‍ 2015 വ​രെ യു​വ​ന്‍റ​സി​നാ​യി ക​ളി​ച്ച താ​ര​മാ​ണ് പി​ര്‍​ലോ. ഇ​ക്കാ​ല​യ​ള​വി​ൽ ടീം ​നാ​ലു ത​വ​ണ സെ​രി എ ​ചാ​മ്പ്യ​ൻ​മാ​രാ​യി. യു​വ​യി​ൽ എ​ത്തു​മു​മ്പ് ദീ​ർ​ഘ​കാ​ലം എ​സി മി​ലാ​നു​വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. മി​ലാ​ന് ര​ണ്ടു ത​വ​ണ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​വും ര​ണ്ടു ത​വ​ണ സെ​രി എ ​കി​രീ​ട​വും നേ​ടി​ക്കൊ​ടു​ത്ത ശേ​ഷ​മാ​ണ് യു​വ​ന്‍റ​സി​ൽ എ​ത്തി​യ​ത്.

ഇ​റ്റ​ലി​ക്കാ​യി 116 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച പി​ർ​ലോ 2006ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ലും പ​ങ്കാ​ളി​യാ​യി. ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചും പി​ർ​ലോ​യാ​യി​രു​ന്നു. ആ ​ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ഗോ​ൾ അ​വ​സ​രം ഒ​രു​ക്കി​യ​തും പി​ർ​ളോ ആ​യി​രു​ന്നു. യു​വ​ന്‍റ​സി​ൽ​നി​ന്നും മേ​രി​ക്ക​യി​ലെ മേ​ജ​ര്‍ ലീ​ഗി​ൽ ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ലേ​ക്കു​പോ​യ പി​ർ​ലോ 2017 ൽ ​ബൂ​ട്ട​ഴി​ച്ചു.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ്ബ് ലി​യോ​ണി​നോ​ട് തോ​റ്റ​തോ​ടെ​യാ​ണ് സാ​റി​യു​ടെ ക​സേ​ര തെ​റി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം സീ​രി എ ​കി​രീ​ടം സ്വ ​ന്ത​മാ​ക്കി​യ​ത് മാ​ത്ര​മാ​ണ് സാ​റി​യു​ടെ കീ​ഴി​ൽ യു​വ​ന്‍റ​സി​ന്‍റെ ഏ​ക നേ​ട്ടം. കോ​പ്പ ഇ​റ്റാ​ലി​യ​യി​ൽ നാ​പ്പോ​ളി​യോ​ടും സൂ​പ്പ​ർ​കോ​പ്പ ഇ​റ്റാ​ലി​യാ​ന​യി​ൽ ലാ​സി​യോ യോ​ടും യു​വെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്വാ​ർ​ട്ട​റി​ൽ അ​യാ​ക്സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​യി​രു​ന്നു യു​വെ​യു​ടെ പു​റ​ത്താ​ക​ൽ. 1995-96 സീ​സ​ണി​നു​ശേ​ഷം ചാ​ന്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​ത്തി​ൽ യു​വെ​യ്ക്ക് മു​ത്ത​മി​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.