കു​ത്തി​ത്തി​രു​പ്പു​ക​ൾ കൊ​ണ്ടു​വ​ര​രു​ത്, ജ​നം കാ​ണു​ന്നു​ണ്ട്; പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി
Wednesday, August 5, 2020 6:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് വ്യാ​പ​നം ഏ​തു വി​ധേ​ന​യും വ​ലി​യ തോ​തി​ലാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ ചി​ന്തി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പൂ​ർ​വം ചി​ല​ർ​ക്ക് ഒ​രു മാ​ന​സി​കാ​വ​സ്ഥ​യു​ണ്ട്. എ​ങ്ങ​നെ​യെ​ങ്കി​ലും ഏ​തു വി​ധേ​ന​യും രോ​ഗ​വ്യാ​പ​നം വ​ലി​യ തോ​തി​ലാ​ക​ണം. അ​ത്ത​രം മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഈ ​നി​ല​പാ​ടി​നെ ആ​ക്ഷേ​പി​ക്കാ​ൻ സാ​ധി​ക്കൂ- മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ഇ​പ്പോ​ൾ‌ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഘ​ട്ട​മാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ഭാ​രം കൂ​ടി. ഇ​ത് ല​ഘൂ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ണ്ടാ​ക്ട് ട്രേ​സിം​ഗ് ഉ​ൾ​പ്പെ​ടെ ശ​രി​യാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​ക പോ​ലീ​സി​നാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ത​ങ്ങ​ൾ​ക്ക് സ്വാ​ധീ​ന​മു​ള്ള ആ​ളു​ക​ളെ അ​ട​ർ​ത്തി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രി​ൽ സം​ശ​യം ഉ​ള​വാ​ക്കു​ക​യും സ​ജീ​വ​മാ​കാ​തി​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ ഇ​താ​ണോ പ്ര​തി​പ​ക്ഷം ചെ​യ്യേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

ജ​ന​ങ്ങ​ൾ‌ കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​ക​രം തെ​റ്റാ​യ പ്ര​ച​ര​ണ​വും കോ​വി​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നു​ള്ള കു​ത്തി​ത്തി​രു​പ്പു​ക​ളും കൊ​ണ്ടു​വ​ര​രു​ത്. കെ​ട്ടു​ക​ഥ​ക​ൾ ചു​മ​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ർ അ​തി​ന്‍റെ ഭാ​രം അ​വ​ർ ത​ന്നെ പേ​റേ​ണ്ടി​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.