കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ പോലീസിന്റെ വ്യാപക പരിശോധന. എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറു മുതലാണ് പരിശോധന ആരംഭിച്ചത്. കലൂരില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്ത് പരിശോധന നടത്തി.
സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിനാണ് പരിശോധന നടത്തിയത്. കൂടാതെ കലൂര്‍, കടവന്ത്ര മാര്‍ക്കറ്റുകളിലും പോലീസ് പരിശോധന നടത്തി. ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാവിലെ 8.30 വരെ 22 പേര്‍ക്കെതിരേ നടപടിയെടുത്തു. കലൂരില്‍ അതിഥി തൊഴിലാളികള്‍ കൂട്ടം കൂടിയ സ്ഥലത്ത് മാസ്ക് ധരിക്കാതെ എത്തിയ 15 പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ടു കടകള്‍ അടപ്പിച്ചു. കടവന്ത്ര മാര്‍ക്കറ്റില്‍ മാസ്ക് ധരിക്കാതെ എത്തിയ ഏഴ് പേര്‍ക്കെതി രേയാണ് നടപടിയെടുത്തത്. ഇതുകൂടാതെ നഗരത്തിന് പുറത്ത് വരാപ്പുഴ മാര്‍ക്കറ്റിലും പോലീസിന്റെ പരിശോധനയുണ്ടായിരുന്നു. കൂടുതല്‍ ആളുകളെ മാര്‍ക്ക റ്റിലേക്ക് കടത്തിവിട്ടില്ല.
കൊച്ചി നഗരത്തില്‍ ആറ് ഡിവിഷനുകളും, പറവൂര്‍ മുന്‍സിപാലിറ്റി, കടങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുന്‍സിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നി വിടങ്ങളിലെ ഓരോ വാര്‍ഡുകളും, പള്ളിപ്പുറം പഞ്ചായത്തിലെയും എടത്തല പഞ്ചായത്തിലെയും രണ്ടും വാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
കൊച്ചി കോര്പറേഷന് 43, 44, 46, 55, 56 ഡിവിഷനുകളും, പറവൂര്‍ മുന്‍സിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡും, കടങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാ ര്‍ഡും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ 28ാം വാര്‍ഡും, പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മൂന്ന്, 21, 22 ഉം വാര്‍ഡുകളും, എടത്തല ഗ്രാമപഞ്ചായത്തിലെ മൂന്നും, നാലും വാര്‍ഡുകളും കീഴ്മാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും പൂര്‍ണമായും അടച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.