കോ​വി​ഡി​നെ വ​ക​വ​യ്ക്കാ​തെ ട്രം​പ്; വൈ​റ്റ് ഹൗ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, July 5, 2020 8:27 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് മ​ഹാ​മാ​രി രാ​ജ്യ​ത്തെ കാ​ർ​ന്നു തി​ന്നു​ന്ന​ത് വ​ക​വ​യ്ക്കാ​തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വൈ​റ്റ്ഹൗ​സി​ൽ അ​ദ്ദേ​ഹം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. "2020 സ​ല്യൂ​ട്ട് അ​മേ​രി​ക്ക' എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​​ത്.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ആ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം മു​ന്ന​റി​യി​പ്പു​ക​ളെ​യെ​ല്ലാം ട്രം​പ് അ​വ​ഗ​ണി​ച്ചു. പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പി​നോ​ടൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ച​ത്.

മു​ൻ വ​ർ​ഷ​ത്തേ​തി​നേ അപേ​ക്ഷി​ച്ച് ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക്ഷ​ണി​ക്ക​പ്പെ​ട്ട നി​ര​വ​ധി പേ​ർ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ട്രം​പി​ന്‍റെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ത​ന്നെ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ചി​ല പ്രാ​ദേ​ശി​ക അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.