ജ​യി​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി൪​ബ​ന്ധം
Friday, May 22, 2020 10:02 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​മി​ല്ലെ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി൪​ബ​ന്ധ​മെ​ന്ന് ജ​യി​ൽ ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ത​ട​വു​കാ​രെ സ൪​ക്കാ൪ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചു കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ ശേ​ഷം മാ​ത്ര​മേ ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന ജ​യി​ൽ മേ​ധാ​വി​യു​ടെ നി൪​ദേ​ശം ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ള്ളി​യി​രു​ന്നു.

റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഓ​രോ ത​ട​വു​കാ​രും പ​രോ​ളി​ൽ നി​ന്നു മ​ട​ങ്ങി വ​രു​ന്ന​വ​രും ജ​യി​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ൻ​പ് കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലെ​ന്ന അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി൪​ബ​ന്ധ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പു​തു​താ​യി എ​ത്തു​ന്ന​വ൪​ക്ക് 14 ദി​വ​സം പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ജ​യി​ൽ മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.