ഇ​ന്ത്യ അ​തി​ജാ​ഗ്ര​ത​യി​ൽ; 24 മ​ണി​ക്കൂ​റി​നി​ടെ 478 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ
Friday, April 3, 2020 9:16 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം ഇ​ത്ര​യും അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 2,547 ആ​യി.

ഇ​തി​ൽ 163 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. രാ​ജ്യ​ത്തെ 211 ജി​ല്ല​ക​ളി​ൽ​നി​ന്ന് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ കൊ​റോ​ണ ബാ​ധി​ച്ച് 69 പേ​രാ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് പു​തു​താ​യി 69 കൊ​റോ​ണ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 490 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി ഉ​ണ്ടാ​യി. 67 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​ർ ഒ​മ്പ​താ​യി.

തെ​ലു​ങ്കാ​ന​യി​ൽ 75 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 162 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.