സ്പെ​യി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് കോ​വി​ഡ്-19
Wednesday, March 25, 2020 11:20 PM IST
മാ​ഡ്രി​ഡ്: സ്പെ​യി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്ക് കോ​വി​ഡ്-19. ചൊ​വ്വാ​ഴ്ച​യാ​ണ് കാ​ൽ​വോ​യു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. കാ​ൽ​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ർ​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്.

സ്പെ​യി​നി​ൽ 443 പേ​രാ​ണ് ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​ന്ന​ത്തെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മ​ര​ണ​നി​ര​ക്കി​ൽ ചൈ​ന​യെ പി​ന്ത​ള്ളി സ്പെ​യി​ൻ ര​ണ്ടാ​മ​താ​യി. 3,434 പേ​രാ​ണ് ഇ​തു​വ​രെ സ്പെ​യി​നി​ൽ മ​രി​ച്ച​ത്. ഇ​ന്ന് പു​തി​യ​താ​യി 5,552 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.