വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നും പ​ഠി​പ്പു മു​ട​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല
Wednesday, February 26, 2020 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നും പ​ഠി​പ്പു മു​ട​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ലാ​ല​യ​ങ്ങ​ളി​ൽ പ​ഠി​പ്പ് മു​ട​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ത​ന്നെ ഉ​റ​പ്പു ന​ൽ​കു​ന്ന​താ​ണ്. ചി​ല ഘ​ട്ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​പ്പു മു​ട​ക്കേ​ണ്ടി വ​രും. ഇ​തെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ അ​ക്ര​മ​ങ്ങ​ളും വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.