ക​പി​ൽ മി​ശ്ര​യു​ടെ പ്ര​സം​ഗം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്
Tuesday, February 25, 2020 10:50 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ പ്ര​സ്താ​വ​ന​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര​വേ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. ക​പി​ൽ മി​ശ്ര​യു​ടെ വാ​ക്കു​ക​ളാ​ണോ ക​ലാ​പ​ത്തി​ലേ​ക്കു​ള്ള വ​ഴി​തെ​ളി​ച്ച​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പി​ആ​ർ​ഒ എം.​എ​സ്.​ര​ൺ​ധ​വ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ പ്ര​ഥ​മ പ​രി​ഗ​ണ​ന സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക എ​ന്നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​വ​രെ 11 എ​ഫ്ഐ​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​തി​ലെ​ല്ലാം കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ര​ൺ​ധ​വ പ​റ​ഞ്ഞു.

പോ​ലീ​സ് നി​ഷ്ക്രി​യ​രാ​യി നോ​ക്കി​നി​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു പ​റ​ഞ്ഞ ര​ൺ‌​ധ​വ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ​ൽ‌​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ഭീ​തി പ​ര​ത്തു​ന്ന ത​ര​ത്തി​ൽ അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ര​ൺ​ധ​വ പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ റാ​ലി ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​റാ​ലി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് മി​ശ്ര ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ജാ​ഫ​റാ​ബാ​ദി​ൽ മ​റ്റൊ​രു ഷ​ഹീ​ൻ​ബാ​ഗ് ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​റാ​ലി​ക്കും ട്വീ​റ്റി​നും പി​ന്നാ​ലെ പൗ​ര​ത്വ പ്ര​തി​ഷേ​ധ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​ർ ഒ​രു​വ​ശ​ത്തും അ​നു​കൂ​ലി​ക്കു​ന്ന​വ​ർ മ​റു​വ​ശ​ത്തു​മാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​ങ്ങി. സം​ഘ​ർ​ഷം നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ​പ്പോ​ഴേ​യ്ക്കും ക​പി​ൽ മി​ശ്ര​യു​ടെ മ​റ്റൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന വ​ന്നു.

ജാ​ഫ​റാ​ബാ​ദി​ലേ​യും ചാ​ന്ദ്ബാ​ഗി​ലേ​യും റോ​ഡു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​രെ നീ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ത​രി​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ ത​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മി​ശ്ര പ​റ​ഞ്ഞ​ത്. പി​ന്നെ ആ​രു പ​റ​ഞ്ഞാ​ലും ത​ങ്ങ​ൾ കേ​ൾ​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ തീ​വ്ര​ത​യും വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.