പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധം
Sunday, February 23, 2020 10:40 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധം. നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജാ​ഫ്രാ​ബാ​ദി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​ത്.

സു​പ്രീം​ കോ​ട​തി​യു​ടെ സം​വ​ര​ണ വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദി​നും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്തു​ണ ന​ൽ​കി. സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന സു​പ്രീം ​കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് ഭാ​ര​ത് ബ​ന്ദ്.

ജാ​ഫ്രാ​ബാ​ദ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സ്ത്രീ​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.