വെ​ടി​യു​ണ്ട​ക​ൾ വി​റ്റ് കാ​ശാ​ക്കി; കാ​ട്രി​ജ് ഉ​രു​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ല​വും പാ​ത്ര​വു​മു​ണ്ടാ​ക്കി
Sunday, February 23, 2020 10:26 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ൽ​നി​ന്നു കാ​ണാ​താ​യ വെ​ടി​യു​ണ്ട​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വി​റ്റ് കാ​ശാ​ക്കി​യെ​ന്നു സൂ​ച​ന. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. 12061 വെ​ടി​യു​ണ്ട​ക​ൾ ന​ഷ്ട​മാ​യെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ ശ​രി​വ​യ്ക്കു​ന്ന​താ​ണ് അ​ന്വേ​ഷ​ണം.

ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സ​മ​യ​ത്ത് വെ​ടി​യു​ണ്ട​ക​ൾ കൂ​ട്ട​ത്തോ​ടെ ന​ഷ്ട​മാ​യ​ത​ല്ലെ​ന്നും 1996 മു​ത​ൽ 2018 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ തു​ട​ർ​ച്ച​യാ​യി ന​ഷ്ട​പ്പെ​ട്ട​താ​യും അ​റി​യി​ച്ച് ക്രൈം​ബ്രാ​ഞ്ച് തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. 1996 മു​ത​ൽ 2018 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ തു​ട​ർ​ച്ച​യാ​യി ന​ഷ്ട​പ്പെ​ട്ട​താ​യും അ​റി​യി​ക്കും.

1997-നു ​മു​ന്പു​ത​ന്നെ വെ​ടി​യു​ണ്ട​യു​ടെ പു​റം​ച​ട്ട ഉ​രു​ക്കി മു​ദ്ര നി​ർ​മി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന. മു​ദ്ര കൂ​ടാ​തെ ക​ലം, പാ​ത്രം തു​ട​ങ്ങി​യ​വ​യും നി​ർ​മി​ച്ച​താ​യി സം​ശ​യ​മു​ണ്ട്. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​തി​നൊ​പ്പം ക്യാ​ന്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​ണ്ട​യു​ടെ പു​റം​ച​ട്ട (കാ​ട്രി​ജ്) അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി വി​റ്റി​രു​ന്ന​താ​യും സൂ​ച​ന ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.