ലോ​റ​സ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് സ​ച്ചി​ൻ
Tuesday, February 18, 2020 8:04 AM IST
ബെ​ര്‍​ലി​ന്‍: ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. 2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച് എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു‍. പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു. സ​ച്ചി​ന്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1992ൽ. ​ആ​ദ്യ​മാ​യി ലോ​ക ചാ​മ്പ്യ​നാ​യ​ത് ആ​റാ​മ​ത്തെ ശ്ര​മ​ത്തി​ലും. എ​ങ്കി​ലും ലോ​ക​ക​പ്പെ​ന്നാ​ൽ 1983 ആ​ണ് ആ​ദ്യം മ​ന​സ്സി​ല്‍ വ​രു​ന്ന​തെ​ന്ന് സ​ച്ചി​ൽ പ​റ​ഞ്ഞു.

വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ത്യ​സ്ത സം​സ്കാ​ര​വും ഉ​ള്ള ഇ​ന്ത്യ ഒ​റ്റ​മ​ന​സ്സോ​ടെ​യാ​ണ് 2011ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തെ സ്വീ​ക​രി​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തി. പു​ര​സ്കാ​ര​നേ​ട്ടം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തി​നാ​യി സ​മ്മാ​നി​ച്ച സ​ച്ചി​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഭ​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ പ്ര​ശം​സ.

ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ലോ​റി​യ​സ് പു​ര​സ്കാ​രം നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.