നി​ർ​ഭ​യ: പ്ര​തി മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി
Wednesday, January 29, 2020 10:57 AM IST
ന്യൂ​ഡ​ൽ​ഹി: ദ​യാ​ഹ​ർ​ജി ത​ള്ളി​യ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു നി​ർ​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ൽ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ദ​യാ​ഹ​ർ​ജി​ക്കൊ​പ്പം ന​ൽ​കി​യ മു​ഴു​വ​ൻ രേ​ഖ​ക​ളും രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന വാ​ദം ന്യാ​യി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ആ​ർ​ട്ടി​ക്കി​ൾ 72 പ്ര​കാ​രം രാ​ഷ്ട്ര​പ​തി ത​ന്‍റെ അ​ധി​കാ​രം പ്ര​യോ​ഗി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ജു​ഡീ​ഷ​ൽ അ​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​ക്കാ​നാ​വി​ല്ലെ​ന്നും കോ‌‌​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ൺ, എ.​എ​സ്.​ബോ​പ്പ​ണ എ​ന്നി​വ​രാ​യി​രുന്നു ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.