വെ​ടി​യേ​റ്റ മു​റി​വു​മാ​യി പ​രാ​തി​പ​റ‍​യാ​ൻ വീ​ട്ട​മ്മ ഏ​ഴു കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Friday, January 17, 2020 2:49 PM IST
ച​ണ്ഡി​ഗ​ഡ്: ത​ല​യി​ലും മു​ഖ​ത്തും വെ​ടി​യേ​റ്റ മു​റി​വു​മാ​യി വീ​ട്ട​മ്മ ഏ​ഴു കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. പ​ഞ്ചാ​ബി​ലെ മു​ക്സ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ഭൂ​മി കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​നും ഇ​യാ​ളു​ടെ മ​ക​നു​മെ​തി​രെ പ​രാ​തി​ന​ൽ​കാ​നാ​ണ് നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ വീ​ട്ട​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​യ​ത്.

സ​ഹോ​ദ​ര​ന്‍റെ കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​നാ​ണ് ത​നി​ക്കും ത​ന്‍റെ അ​മ്മ സു​ഖ്ബീ​ന്ദ​ർ കൗ​റി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് സു​മീ​ത് കൗ​ർ പ​റ​ഞ്ഞു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ അ​മ്മ​യു​മാ​യാ​ണ് സു​മീ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​രു​വ​രെ​യും പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നും വെ​ടി​യു​ണ്ട​ക​ൾ നീ​ക്കം ചെ​യ്തു.

ത​ന്‍റെ​യും അ​മ്മ​യു​ടേ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി സ​ഹോ​ദ​ര​ൻ ഹ​രീ​ന്ദ​ർ സിം​ഗ് ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വാ​ക്കേ​റ്റ​ത്തി​ലും വെ​ടി​വ​യ്പി​ലും ക​ലാ​ശി​ച്ച​തെ​ന്ന് സു​മീ​ത് വി​ശ​ദീ​ക​രി​ച്ചു. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ത​ന്‍റെ​യും അ​മ്മ​യു​ടേ​യും പേ​രി​ൽ 16 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ഹ​രീ​ന്ദ​ർ സിം​ഗ് സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹ​രീ​ന്ദ​ർ സിം​ഗി​നും പ​ത്താം ക്ലാ​സു​കാ​ര​നാ​യ മ​ക​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.