"ക്ലീ​ൻ​ചി​റ്റ്' കി​ട്ടി​യ ഭൂ​വി​ക്ക് വീ​ണ്ടും പ​രി​ക്ക്; എ​ൻ​സി​എ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് ബും​റ​യും ഹാ​ർ​ദി​ക്കും
Sunday, December 15, 2019 3:23 AM IST
മും​ബൈ: ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് (എ​ൻ​സി​എ) തു​ട​ർ പ​രി​ശീ​ല​ന​ത്തി​നും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി പോ​കാ​നി​ല്ലെ​ന്ന് പ​രി​ക്കു മാ​റി തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന ജ​സ്പ്രീ​ത് ബും​റ​യും ഹ​ർ​ദ്ദി​ക് പാ​ണ്ഡ്യ​യും. ഇ​ന്ത്യ​ൻ പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വീ​ണ്ടും പ​രി​ക്കേ​റ്റ് മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലേ​ക്കു പോ​കു​ന്ന​തി​ന് ഇ​രു താ​ര​ങ്ങ​ളും വി​സ​മ്മ​തി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന് എ​ൻ​സി​എ സം​ഘം ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യി​രു​ന്നു. പ​രി​ക്കി​ൽ നി​ന്ന് പൂ​ർ​ണ മു​ക്ത​നാ​യെ​ന്ന് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ലെ വി​ദ​ഗ്ധ​ർ റി​പ്പോ​ർ​ട്ട് ന​ല്കി​യ​തോ​ടെ​യാ​ണ് ഭു​വ​നേ​ശ്വ​ർ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ, മൂ​ന്നാം ട്വ​ന്‍റി-20​ക്കു പി​ന്നാ​ലെ ഭു​വ​നേ​ശ്വ​റി​ന് സ്പോ​ർ​ട്സ് ഹെ​ർ​ണി​യ പി​ടി​പെ​ട്ടു. അ​തോ​ടെ ഭൂ​വി വീ​ണ്ടും ടീ​മി​നു പു​റ​ത്താ​യി. ഇ​തോ​ടെ​യാ​ണ് എ​ൻ​സി​എ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് ബും​റ​യും ഹാ​ർ​ദി​ക്കും നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​സി​സി​ഐ​യു​മാ​യി ക​രാ​റു​ള്ള ക​ളി​ക്കാ​ർ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​ശേ​ഷം ടീ​മി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ൻ​സി​എ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കും പ​രി​ശീ​ല​ന​ത്തി​നും എ​ത്ത​ണ​മെ​ന്നാ​ണ് മാ​ന​ദ​ണ്ഡം. എ​ൻ​സി​എ​യി​ലേ​ക്ക് പോ​കാ​തെ ഐ​പി​എ​ൽ ടീ​മാ​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ട്രെ​യി​ന​റാ​യ ര​ജ​നി​കാ​ന്ത് ശി​വ​ജ്ഞാ​ന​ത്തി​നു കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​നാ​ണ് ബും​റ​യും ഹാ​ർ​ദി​ക്കും താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.