കാ​ര്യ​വ​ട്ട​ത്ത് ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ഇ​ത്ത​വ​ണ​യും പു​റ​ത്തി​രി​ക്കും
Sunday, December 8, 2019 6:52 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് നാ​യ​ക​ൻ കീ​റോ​ൺ പൊ​ള്ളാ​ർ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഇ​ത്ത​വ​ണ​യും ആ​ദ്യ പ​തി​നൊ​ന്നി​ൽ ഇ​ടം നേ​ടി​യി​ല്ല.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​തേ ടീ​മി​നെ ത​ന്നെ നി​ല​നി​ർ‌​ത്തു​ന്നു​വെ​ന്ന് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി അ​റി​യി​ച്ചു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യ്ക്ക് ഈ ​മ​ത്സ​രം ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. എ​ന്നാ​ൽ, ഈ ​മ​ത്സ​രം ജ‍​യി​ച്ച് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്താ​നാ​കും വി​ൻ​ഡീ​സ് ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.