ഫാ​ത്തി​മ​യു​ടെ മ​ര​ണം: മൂ​ന്ന് അ​ധ്യാ​പ​ക​രെ വീ​ണ്ടും ചോ​ദ്യം​ ചെ​യ്തു
Wednesday, November 20, 2019 6:27 PM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​രാ​യ സു​ദ​ർ​ശ​ൻ പ​ദ്മ​നാ​ഭ​ൻ, മി​ലി​ന്ദ്, ഹേ​മ​ന്ദ്ര​ൻ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്തു. ഐ​ഐ​ടി ഗ​സ്റ്റ് ഹൗ​സി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം​ചെ​യ്ത​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം മു​പ്പ​തോ​ളം പേ​രെ ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തു ക​ഴി​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് സം​ഘം ഫാ​ത്തി​മ​യു​ടെ കൂ​ടു​ത​ൽ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കും.

അ​തേ​സ​മ​യം, ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മ​ദ്രാ​സ് ഐ​ഐ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.