പൗ​ര​ത്വ ര​ജി​സ്റ്റ​ർ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​ക്കു​മെ​ന്ന് അ​മി​ത്ഷാ
Wednesday, November 20, 2019 3:48 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മെ​ന്പാ​ടും പൗ​ര​ത്വ ര​ജി​സ്റ്റ​ർ (എ​ൻ​ആ​ർ​സി) ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഏ​തെ​ങ്കി​ലും മ​ത​വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന വ്യ​വ​സ്ഥ ഇതിൽ ഇ​ല്ലെ​ന്നും ആ​രും പ​രി​ഭ്ര​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​മി​ത്ഷാ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ൻ​ആ​ർ​സി എ​ന്ന​ത് എ​ല്ലാ​വ​രെ​യും പൗ​ര​ത്വ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​ക്രി​യ മാ​ത്ര​മാ​ണെ​ന്നും അ​മി​ത്ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സാ​മി​ൽ എ​ൻ​ആ​ർ​സി വീ​ണ്ടും ന​ട​പ്പാ​ക്കും. ഇ​തി​ൽ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തേ, ആ​സാ​മി​ൽ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ 19 ല​ക്ഷം പേ​രാ​ണ് പ​ട്ടി​ക​യ്ക്കു പു​റ​ത്താ​യ​ത്. ഇ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും വ​ഴി​വെ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.