ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ഉ​റ​പ്പു​വ​രു​ത്തും: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി
Sunday, November 17, 2019 9:53 PM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ആ​ർ. സു​ബ്ര​ഹ്മ​ണ്യം. മി​ടു​ക്കി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ന​ഷ്ട​മാ​യ​തി​ൽ ദു​ഖ​മു​ണ്ട്. സ​ത്യം ജ​യി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഐ​ഐ​ടി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ചി​ല അ​ധ്യാ​പ​ക​രി​ല്‍ നി​ന്നും ഡീ​നി​ല്‍ നി​ന്നും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​യി​ല്ല. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന് പി ​ന്നാ​ലെ എം​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബാ​ച്ചി​ന് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി വ​യ്ക്കു​ക​യും ചെ​യ്തു. ഫാ​ത്തി​മ​യു​ടെ സ​ഹ​പാ​ഠി​ക​ളി​ല്‍ പ ​ല​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ചെ​ന്നൈ​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യം വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ കേ​ന്ദ്ര സ​ർ​ക്കാ​രി​നു കൈ​മാ​റു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഇ​തി​നി​ടെ ഫാ​ത്തി​മ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പി​താ​വ് അ​ബ്ദു​ൾ ല​ത്തീ​ഫ് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ കാ​മ്പ​സി​നു​ള്ളി​ൽ ത​ന്നെ​യു​ണ്ടെ​ന്നും അ​വ​രെ ഈ ​വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഫാ​ത്തി​മ​യ്ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​തെ​ല്ലാം സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചു പ​റ​യു​മെ​ന്നു പ​റ​ഞ്ഞ അ​ബ്ദു​ൾ ല​ത്തീ​ഫ് നി​ല​വി​ലെ അ ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്.

ഡ​ൽ​ഹി​യി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ ത്തി​യാ​ൽ ഉ​ട​ൻ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ളും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.