ഗാ​യ​ക​ൻ കൊ​ച്ചി​ൻ ആ​സാ​ദ് അന്തരിച്ചു
Wednesday, November 13, 2019 1:16 PM IST
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ പ്രി​യ ഗാ​യ​ക​ൻ കൊ​ച്ചി​ൻ ആ​സാ​ദ് (62) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ ആ​സാ​ദ് ഗാ​ന​മേ​ള​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പ​ടെ ആ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റാ​ഫി ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്ക​ജ് ഉ​ദാ​സി​ന്‍റെ ഗ​സ​ലും മ​ല​യാ​ളം ഗ​സ​ലു​ക​ളും ആ​സാ​ദി​ന്‍റെ ഷോ​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സ​ക്കീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: നി​ഷാ​ദ് ,ബി​ജു, മ​രു​മ​ക്ക​ൾ: ഷം​ജ, ഫെ​മീ​ന. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ മു​ഹ​മ്മ​ദ് പ​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.