ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; സി​യാ​ലി​ന്‍റെ ജാ​ഗ്ര​താ​നി​ർ​ദേ​ശം
Sunday, October 20, 2019 7:58 PM IST
കൊ​ച്ചി: കൊ​ച്ചി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പേ​ർ​ട്ട് ലി​മി​റ്റ​ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു പ​ണം കൈ​പ്പ​റ്റു​ന്ന ത​ട്ട്പ്പു​സം​ഘം വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ക്കാ​രു​ടെ വ​ല​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​യാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സി​യാ​ലി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​വ​ധി ഒ​ഴി​വു​ണ്ടെ​ന്ന് കാ​ട്ടി ഒ​ട്ടേ​റെ ഏ​ജ​ൻ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ഭി​മു​ഖ​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ നി​ശ്ചി​ത തു​ക ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഏ​ജ​ൻ​സി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ത്ത​രം ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും സി​യാ​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സി​യാ​ലി​ലോ ഉ​പ​സ്ഥാ​പ​ന​ങ്ങ​ളി​ലോ ഒ​ഴി​വി​ല്ല. ഒ​ഴി​വു​ക​ൾ ഉ​ണ്ടാ​യാ​ൽ അ​ത് സി​യാ​ലി​ന്‍റെ വെ​ബ്സൈ​റ്റി​ലും പ​ത്ര​ത്തി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ല്ലാ ത​സ്തി​ക​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.