അ​പ​ക​ട​മൊ​ഴി​യാ​തെ വ​ട്ട​പ്പാ​റ വ​ള​വ്; വീ​ണ്ടും ടാ​ങ്ക​ർ മ​റി​ഞ്ഞു
Monday, October 14, 2019 8:04 AM IST
മ​ല​പ്പു​റം: ദേ​ശീ​യ പാ​ത​യി​ൽ വ​ളാ​ഞ്ചേ​രി വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ മ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ത​കം ചോ​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

വ​ട്ട​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ർ​ക​ഥ​യാ​കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പും ഇ​വി​ടെ ഒ​രു ടാ​ങ്ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ല്‍ ടാ​ങ്ക​റി​ല്‍ നി​ന്നും ഗ്യാ​സ് ചോ​ര്‍​ന്നി​രു​ന്നി​ല്ല.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണ​വും വ​ള​വി​ൽ തെ​രു​വ് വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തും കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.