"​ബ്രാ​ഹ്മ​ണ​ർ ജന്മം​കൊ​ണ്ടു​ത​ന്നെ ഉ​ന്ന​ത​ർ’; വാ​ഴ്ത്തി ലോ​ക്സ​ഭാ സ്പീ​ക്ക​ർ; വി​മ​ർ​ശ​നം
Wednesday, September 11, 2019 3:52 AM IST
കോ​ട്ട: ബ്രാ​ഹ്മ​ണ​ർ ജന്മം​കൊ​ണ്ടു​ത​ന്നെ ഉ​യ​ർ​ന്ന​വ​രെ​ന്നു ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള. ഞാ​യ​റാ​ഴ്ച രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ന​ട​ന്ന അ​ഖി​ല ബ്രാ​ഹ്മ​ണ മ​ഹാ​സ​ഭാ ച​ട​ങ്ങി​ലാ​യി​രു​ന്നു ബി​ർ​ള​യു​ടെ ബ്രാ​ഹ്മ​ണ വാ​ഴ്ത്ത്.

മ​റ്റു സ​മു​ദാ​യ​ങ്ങ​ൾ​ക്കു വ​ഴി കാ​ട്ടു​ന്ന​തി​ൽ ബ്രാ​ഹ്മ​ണ സ​മു​ദാ​യം എ​പ്പോ​ഴും മി​ക​വു പ്ര​ക​ടി​പ്പി​ക്കു​ന്നു. ഈ ​രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കും അ​വ​ർ വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വും മൂ​ല്യ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തി​ന് എ​പ്പോ​ഴും ബ്ര​ഹ്മ​ണ​ർ മു​ഖ്യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും ഏ​തെ​ങ്കി​ലു​മൊ​രു ഗ്രാ​മ​ത്തി​ൽ ബ്രാ​ഹ്മ​ണ​ർ വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് ഉ​ന്ന​ത സ്ഥാ​നം ല​ഭി​ക്കു​ന്നു. അ​വ​രു​ടെ അ​ർ​പ്പ​ണ ബോ​ധ​വും സേ​വ​ന മ​നോ​ഭാ​വ​വു​മാ​ണ് ഇ​തി​നു കാ​ര​ണം. ബാ​ഹ്മ​ണ​ർ ജന്മ​നാ​ൽ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള​വ​രാ​ണെ​ന്നും ലോ​ക്സ​ഭാ സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റി​ലും ബ്രാ​ഹ്മ​ണ​രെ അ​ഭി​ന​ന്ദി​ച്ച് ബി​ർ​ള കു​റി​പ്പു​ക​ളും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചു. ബ്രാ​ഹ്മ​ണ​സ​മൂ​ഹം എ​ന്നും വ​ഴി​കാ​ട്ടി​ക​ളാ​യി​രു​ന്നു എ​ന്നാ​ണു ബി​ർ​ള ട്വീ​റ്റി​ൽ പ​റ​യു​ന്ന​ത്. സ്പീ​ക്ക​ർ പ​ദ​വി​യി​ലി​രി​ക്കെ ബി​ർ​ള ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.