"​അ​വ​ർ ക​ഠി​നാ​ധ്വാ​നി​ക​ൾ’; രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും പു​ക​ഴ്ത്തി ശി​വ​സേ​ന
Tuesday, May 21, 2019 3:04 PM IST
മും​ബൈ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​യും സ​ഹോ​ദ​രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പു​ക​ഴ്ത്തി എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന. ഇ​രു​വ​രും ന​ന്നാ​യി അ​ധ്വാ​നി​ച്ചെ​ന്നും ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കാ​നു​ള്ള സീ​റ്റ് കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കു​മെ​ന്നും ശി​വ​സേ​ന മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്നു പ​റ​യാ​ൻ രാ​ഷ്ട്രീ​യ പ​ണ്ഡി​ത​നാ​വേ​ണ്ട ആ​വ​ശ്യ​മി​ല്ല. മോ​ദി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു രാ​ജ്യ​ത്തെ സാ​ഹ​ച​ര്യം. മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​സേ​ന സ​ഖ്യം ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും ലേ​ഖ​ല​ത്തി​ൽ പ​റ​യു​ന്നു.

ഇ​തി​നു​ശേ​ഷ​മാ​ണ് സേ​ന രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും പു​ക​ഴ്ത്തി​യ​ത്. അ​വ​ർ ന​ന്നാ​യി പ​രി​ശ്ര​മി​ച്ചെ​ന്നും ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​കാ​ൻ കോ​ണ്‍​ഗ്ര​സി​നു ക​ഴി​യ​ട്ടെ എ​ന്നും സേ​ന ആ​ശം​സി​ച്ചു. ഇ​ക്കു​റി ലോ​ക്സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സി​നു പ്ര​തി​പ​ക്ഷ നേ​താ​വു​ണ്ടാ​കു​മെ​ന്നും അ​ത് രാ​ഹു​ലി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 282 സീ​റ്റ് നേ​ടി ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​നു വെ​റും 44 സീ​റ്റ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ആ​ർ​ക്കും വേ​ണ്ട​ത്ര സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ്ഥാ​നം ഒ​രു പാ​ർ​ട്ടി​ക്കും ല​ഭി​ച്ചി​ല്ല. സ​ഭ​യി​ലെ ആ​കെ അം​ഗ​ങ്ങ​ളു​ടെ 10 ശ​ത​മാ​ന​മാ​ണ് പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.