കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്
Friday, March 22, 2019 4:53 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ൾ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം നി​ക്ഷേ​ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത് വ്യാ​ജ​രേ​ഖ​ക​ളാ​ണ്. ഡ​യ​റി​യി​ലെ കൈ​പ്പ​ട പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും നേ​താ​ക്ക​ൾ​ക്കു​മാ​യി ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ 1,800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

"കാ​ര​വ​ൻ' എ​ന്ന ഇം​ഗ്ലീ​ഷ് മാ​ഗ​സി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ൺ ജ​യ്റ്റ്ലി, രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് 1,000 കോ​ടി​യും നേ​താ​ക്ക​ൾ​ക്ക് 800 കോ​ടി​യും ന​ൽ​കി​യ​താ​യാ​ണ് കാ​ര​വ​ൻ റി​പ്പോ​ർ​ട്ട്. നി​തി​ൻ ഗ​ഡ്ക​രി​ക്കും അ​രു​ൺ ജ​യ്റ്റ്ലി​ക്കും 150 കോ​ടി​യും രാ​ജ്നാ​ഥ് സിം​ഗി​ന് 100 കോ​ടി​യും അ​ഡ്വാ​നി​ക്കും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​ക്കും 50 കോ​ടി​യും നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ന് 10 കോ​ടി​യും ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​രോ​പ​ണം നി​ഷേ​ധി​ച്ച് യെ​ദി​യൂ​ര​പ്പ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ ആ​ർ​ക്കും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും വാ​ർ​ത്ത​ക​ളും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.