പ്രി​യ എ​സ്റ്റേ​റ്റി​ലെ ക​രം സ്വീ​ക​രി​ക്ക​ൽ: ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശു​പാ​ര്‍​ശ
Thursday, March 21, 2019 6:50 PM IST
കൊ​ല്ലം: പ്രി​യ എ​സ്റ്റേ​റ്റി​ൽ നി​ന്ന് ക​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച്ച പ​റ്റി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ത​ഹ​സി​ൽ​ദാ​രുടെയും എ​ഡി​എ​മ്മി​ന്‍റെയും ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച​യു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​ർ സ​ർ​ക്കാ​രി​നോ​ട് ശു​പാ​ർ​ശ ചെ​യ്തു.

പ്രി​യ എ​സ്റ്റേ​റ്റി​ന്‍റെ 500 ഏ​ക്ക​ർ ഭൂ​മി​ക്കാ​ണ് ആ​ര്യ​ങ്കാ​വ് വി​ല്ലേ​ജ് ഓ​ഫി​സ​ർ ക​രം ഒ​ടു​ക്കി​ക്കൊ​ടു​ത്ത​ത്. ഇതിന് 11 ല​ക്ഷം രൂ​പ ക​രം ഈ​ടാ​ക്കു​ക​യും ചെ​യ്തു. ക​രം സ്വീ​ക​രി​ച്ച​തി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച്ച സം​ഭ​വി​ച്ച​താ​യാ​ണ് അന്വേഷണത്തിൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 18-നാ​ണ് ക​രം അ​ട​യ്ക്കു​ന്ന​തി​ന് പ്രി​യ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ര്‍ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.