വീ ​മി​സ് യു ​ഉ​ർ​ജി​ത്..! രാ​ജി​വ​ച്ച​പ്പോ​ൾ പ്ര​ശം​സ വാ​രി​ച്ചൊ​രി​ഞ്ഞു മോ​ദി
Monday, December 10, 2018 8:01 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ രാ​ജി​വ​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കു​റ്റ​മ​റ്റ ആ​ർ​ജ​വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഉ​ർ​ജി​തെ​ന്നും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു വ​ള​രെ ന​ഷ്ട​ബോ​ധം തോ​ന്നു​മെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

ബൃ​ഹ​ത് സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ഗാ​ധ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വുമു​ള്ള സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യി​രു​ന്നു ഡോ. ​ഉ​ർ​ജി​ത് പ​ട്ടേ​ൽ. അ​ദ്ദേ​ഹം ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തെ കു​ഴ​പ്പ​ങ്ങ​ളി​ൽ​നി​ന്നു ക​ര​ക​യ​റ്റു​ക​യും അ​ച്ച​ട​ക്കം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ റി​സ​ർ​വ് ബാ​ങ്ക് സാ​ന്പ​ത്തി​ക ദൃ​ഢ​ത കൈ​വ​രി​ച്ചു. കു​റ്റ​മ​റ്റ ആ​ർ​ജ​വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഉ​ർ​ജി​ത്. ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യും ഗ​വ​ർ​ണ​റാ​യും അ​ദ്ദേ​ഹം ആ​റു വ​ർ​ഷം റി​സ​ർ​വ് ബാ​ങ്കി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഒ​രു വ​ലി​യ പൈ​തൃ​കം പി​ന്നി​ലു​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു വ​ള​രെ​യ​ധി​കം ന​ഷ്ട​ബോ​ധം തോ​ന്നും- മോ​ദി ട്വീ​റ്റ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ​നി​ന്ന് ഉ​ർ​ജി​ത് പ​ട്ടേ​ൽ രാ​ജി​വ​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു രാ​ജി​യെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി തു​ട​രു​ന്ന ത​ർ​ക്ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണു പ​ദ​വി ഒ​ഴി​യ​ൽ എ​ന്നാ​ണു സൂ​ച​ന. അ​ഞ്ചു വ​രി​ക​ളു​ള്ള രാ​ജി​ക്ക​ത്താ​ണ് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ന്ദി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ, ധ​ന​മ​ന്ത്രാ​ല​യം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് ക​ത്തി​ൽ ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. ഗ​വ​ർ​ണ​റു​ടെ രാ​ജി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ന്പോ​ള​ങ്ങ​ളി​ൽ വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കു​മെ​ന്നാ​ണു സൂ​ച​ന. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ്വ​യം​ഭ​ര​ണ​ത്തി​ൽ കൈ​ക​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ത്തെ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​ര​ൽ ആ​ചാ​ര്യ വി​മ​ർ​ശി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി കേ​ന്ദ്ര​വും ആ​ർ​ബി​ഐ​യും ത​മ്മി​ൽ ന​ട​ന്നു വ​രു​ന്ന ശീ​ത​സ​മ​രം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. ബാ​ങ്കിം​ഗ് മേ​ഖ​ല​യു​ടെ റെ​ഗു​ലേ​റ്റ​ർ എ​ന്ന നി​ല​യി​ൽ റി​സ​ർ​വ് ബാ​ങ്ക് വ​ലി​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നു ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യും വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ക​മ്മി കു​റ​യ്ക്കാ​നും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു മൂ​ല​ധ​നം ന​ൽ​കാ​നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മി​ച്ച​ധ​ന​ത്തി​ലും കേ​ന്ദ്രം ക​ണ്ണു​വ​ച്ചു. 3.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൊ​ത്തം മി​ച്ച​ധ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ൽ കൂ​ടു​ത​ൽ വ​രും ഇ​ത്. ഈ ​തു​ക സ​ർ​ക്കാ​രി​നു ന​ൽ​കി​യാ​ൽ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ റി​സ​ർ​വ് ബാ​ങ്കി​നു ക​ഴി​യാ​തെ​പോ​കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റേ​റ്റിം​ഗ് താ​ഴു​മെ​ന്നു​മാ​ണ് ബാ​ങ്ക് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്.

ത​ർ​ക്ക​ങ്ങ​ൾ പ​രി​ധി​വി​ട്ട​തോ​ടെ ഉ​ർ​ജി​ത് പ​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​ന്പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ എ​ത്തി ഉ​ർ​ജി​ത് അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ന്നാ​ണു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.