സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി
Wednesday, September 30, 2020 6:15 PM IST
പാ​രീ​സ്: അ​മേ​രി​ക്ക​യു​ടെ ഇ​തി​ഹാ​സ താ​രം സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റി. ക​ണ​ങ്കാ​ലി​ലെ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സെ​റീ​ന ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.

ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന സെ​റീ​ന​യു​ടെ എ​തി​രാ​ളി ബ​ൾ​ഗേ​റി​യ​യു​ടെ സെ​വ്ത​ന പി​ര​ൺ​കോ​വ​യാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രാ​ൻ​ഡ് സ്‌​ലാം നേ​ടി​യ താ​ര​മെ​ന്ന മാ​ർ​ഗ​ര​റ്റ് കോ​ർ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡി​ലേ​ക്ക് എ​ത്താ​ൻ സെ​റീ​ന​യ്ക്ക് ഒ​രു കി​രീ​ടദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. സെ​റീ​ന ഇ​തു​വ​രെ 23 ഗ്രാ​ൻ​ഡ് സ്‌​ലാം കി​രീ​ട​ങ്ങ​ളാ​ണ് നേ​ടി​യ​ത്.

പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ ആ​റാ​ഴ്ച​വ​രെ വി​ശ്ര​മം ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്ന് സെ​റീ​ന പ​റ​ഞ്ഞു. മൂ​ന്ന് ത​വ​ണ സെ​റീ​ന ഫ്ര​ഞ്ച് ഓ​പ്പ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.