ഫോ​ർ​മു​ല ജേ​താ​വ് ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണ് കോ​വി​ഡ്; ബ​ഹ​റി​ൻ ഗ്രാ​ന്‍​പ്രീ ന​ഷ്ട​മാ​കും
Tuesday, December 1, 2020 1:57 PM IST
ബ​ഹ​റി​ൻ: ഫോ​ർ​മു​ല ജേ​താ​വും മെ​ഴ്സി​ഡ​സി​ന്‍റെ ഡ്രൈ​വ​റു​മാ​യ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്നും സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും എ​ഫ്ഐ​എ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​തോ​ടെ ഈ​യാ​ഴ്ച ന​ട​ക്കു​ന്ന ബ​ഹ​റി​നി​ലെ സാ​ക്കി​ർ ഗ്രാ​ൻ​ഡ് പ്രീ ​അ​ദ്ദേ​ഹ​ത്തി​നു ന​ഷ്ട​മാ​കും. ഈ ​സീ​സ​ണി​ൽ കോ​വി​ഡ് ബാ​ധി​ക്ക​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് എ​ഫ്1 ഡ്രൈ​വ​റാ​ണു ഹാ​മി​ൽ​ട്ട​ണ്‍. റേ​സിം​ഗ് പോ​യി​ന്‍റി​ന്‍റെ സെ​ർ​ജി​യോ പെ​രെ​സി​ന് സി​ൽ​വ​ർ​സ്റ്റോ​മി​ലും ലാ​ൻ​സ് സ്ട്രോ​ളി​നു ജ​ർ​മ​നി​യി​ലും വ​ച്ച് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഹാ​മി​ൽ​ട്ട​ണ് പ​ക​ര​ക്കാ​ര​നെ മെ​ഴ്സി​ഡ​സ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​ബു​ദാ​ബി റേ​സും ഹാ​മി​ൽ​ട്ട​ണു ന​ഷ്ട​പ്പെ​ട്ടേ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.