മൈൽസ് ടു ഗോ!
Sunday, March 23, 2025 12:22 AM IST
ലണ്ടൻ: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ കൗമാരതാരം മൈൽസ് ലൂയിസ് സ്കെല്ലി റിക്കാർഡ് സ്വന്തമാക്കിയ മത്സരത്തിൽ ഇംഗ്ലണ്ട് 2-0നു അൽബേനിയയെ കീഴടക്കി.
ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച മൈൽസ് 20-ാം മിനിറ്റിൽ അൽബേനിയയുടെ വല കുലുക്കി. ഹാരി കെയ്ന്റെ (77’) വകയായിരുന്നു രണ്ടാം ഗോൾ.
ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡാണ് മൈൽസ് ലൂയിസ് സ്കെല്ലി സ്വന്തമാക്കിയത്.