പ്രിയങ്കയ്ക്കു റിക്കാർഡ്
Monday, March 24, 2025 2:17 AM IST
ഡ്യൂഡിൻസ് (സ്ലോവാക്യ): കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ ജേതാവായ പ്രിയങ്ക ഗോസ്വാമി വനിതാ വിഭാഗം 35 കിലോമീറ്റർ റേസ് വാക്കിംഗിൽ ദേശീയ റിക്കാർഡ് കുറിച്ചു. സ്ലോവാക്യയിലെ ഡ്യൂഡിൻസിൽ നടന്ന റേസ് വാക്കിംഗിൽ 2:56:34 എന്ന സമയം കുറിച്ചാണ് പ്രിയങ്ക ദേശീയ റിക്കാർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ താരത്തിനു സാധിച്ചുള്ളൂ.