വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നാ​​ലാം ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം. സ​​ഞ്ജു സാം​​സ​​ണും തി​​ല​​ക് വ​​ർ​​മ​​യും ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗു​​മാ​​യി ക്രീ​​സി​​ൽ.

ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 16-ാം ഓ​​വ​​ർ. പ​​ന്ത് എ​​റി​​യു​​ന്ന​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പേ​​സ​​ർ മാ​​ർ​​ക്കോ യാ​​ൻ​​സ​​ണ്‍. ആ​​ദ്യ അ​​ഞ്ചു പ​​ന്തി​​ലും ഒ​​രു ബൗ​​ണ്ട​​റി​​പോ​​ലും നേ​​ടാ​​ൻ സ​​ഞ്ജു​​വി​​നും തി​​ല​​ക് വ​​ർ​​മ​​യ്ക്കും സാ​​ധി​​ച്ചി​​ല്ല. അ​​വ​​സാ​​ന പ​​ന്ത് നേ​​രി​​ടാ​​ൻ ക്രീ​​സി​​ലു​​ള്ള​​ത് തി​​ല​​ക് വ​​ർ​​മ.

ഒ​​ന്നാം ഓ​​വ​​റി​​നു​​ശേ​​ഷം വേ​​ലി​​ക്കെ​​ട്ടി​​നു പു​​റ​​ത്ത് പ​​ന്തു പോ​​കാ​​തി​​രി​​ക്കു​​ന്ന മ​​റ്റൊ​​രു ഓ​​വ​​ർ ആ​​കു​​മോ അ​​തെ​​ന്നാ​​യി​​രു​​ന്നു ഏ​​വ​​രു​​ടെ​​യും ആ​​കാം​​ക്ഷ. എ​​ന്നാ​​ൽ, ഡീ​​പ് മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ പ​​ന്ത് നി​​ലം​​തൊ​​ടാ​​തെ ഗാ​​ല​​റി​​യി​​ലേ​​ക്കു പ​​റ​​ത്തു​​ക​​യാ​​യി​​രു​​ന്നു തി​​ല​​ക് വ​​ർ​​മ ചെ​​യ്ത​​ത്. ഇ​​ന്ത്യ​​ൻ ബാ​​റ്റിം​​ഗി​​ന്‍റെ മാ​​ന​​സി​​ക ആ​​ധി​​പ​​ത്യം വി​​ളി​​ച്ചോ​​തു​​ന്ന​​താ​​യി​​രു​​ന്നു ആ ​​ഷോ​​ട്ട്.

സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ നി​​ന്ന് 1.8 കി​​ലോ​​മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലാ​​ണ് വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യം സ്ഥി​​തി​​ചെ​​യ്യു​​ന്ന​​ത്. കാ​​റ്റി​​ന്‍റെ അ​​തി​​പ്ര​​സ​​ര​​മി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​ടി​​കൊ​​ണ്ടാ​​ൽ പ​​ന്ത് പാ​​യും. മാ​​ത്ര​​മ​​ല്ല, സ്ക്വ​​യ​​ർ ബൗ​​ണ്ട​​റി​​ക​​ൾ 62ഉം 66​​ഉം മീ​​റ്റ​​റാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം മു​​ത​​ലെ​​ടു​​ത്താ​​യി​​രു​​ന്നു സ​​ഞ്ജു​​വും തി​​ല​​കും ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ൽ വ​​ണ്ട​​ർ ബാ​​റ്റിം​​ഗ് പു​​റ​​ത്തെ​​ടു​​ത്ത​​ത്.

തി​​ല​​ക് വ​​ർ​​മ 47 പ​​ന്തി​​ൽ 10 സി​​ക്സും ഒ​​ന്പ​​തു ഫോ​​റു​​മ​​ട​​ക്കം 120 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. സ​​ഞ്ജു സാം​​സ​​ണ്‍ ര​​ണ്ട് ഡ​​ക്കി​​നു​​ശേ​​ഷം 56 പ​​ന്തി​​ൽ ഒ​​ന്പ​​തു സി​​ക്സും ആ​​റു ഫോ​​റു​​മ​​ട​​ക്കം 109 റ​​ണ്‍​സു​​മാ​​യും പു​​റ​​ത്താ​​കാ​​തെ നി​​ന്നു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ അ​​ഭേ​​ദ്യ​​മാ​​യ 210 റ​​ണ്‍​സാ​​ണ് ഇ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 18.2 ഓ​​വ​​റി​​ൽ 148നു ​​പു​​റ​​ത്താ​​ക്കി 135 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യ​​വും 3-1നു ​​പ​​ര​​ന്പ​​ര​​യും ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി.

സ​​ഞ്ജു-​​തി​​ല​​ക് ബാ​​റ്റിം​​ഗ്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഏ​​റ്റ​​വും സ്ട്രൈ​​ക്ക് റേ​​റ്റ് കു​​റ​​വ് സ​​ഞ്ജു സാം​​സ​​ണി​​നാ​​യി​​രു​​ന്നു (194.64). അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും (200.00) തി​​ല​​ക് വ​​ർ​​മ​​യും (255.31) ഇ​​രു​​നൂ​​റി​​നു മു​​ക​​ളി​​ലാ​​യി​​രു​​ന്നു സ്ട്രൈ​​ക്ക് ന​​ട​​ത്തി​​യ​​ത്. 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ന്നി​​ൽ​​ക്ക​​ണ്ടാ​​ണ് ഇ​​ന്ത്യ​​യു​​ടെ ന്യൂ​​ജ​​ൻ ടീം ​​ഒ​​രു​​ങ്ങു​​ന്ന​​ത്. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ സ​​ഞ്ജു​​വും തി​​ല​​ക് വ​​ർ​​മ​​യും ര​​ണ്ട് സെ​​ഞ്ചു​​റി വീതം നേ​​ടി​​യെ​​ന്ന​​തും ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് ക​​രു​​ത്ത് വി​​ളി​​ച്ചോ​​തു​​ന്നു.

രോ​​ഹി​​ത് ശ​​ർ​​മ - വി​​രാ​​ട് കോ​​ഹ്‌​ലി ​ഗ്ലാ​​മ​​റി​​നും മു​​ക​​ളി​​ലു​​ള്ള ആ​​ക്ര​​മ​​ണ​​മാ​​ണ് സ​​ഞ്ജു​​വും തി​​ല​​കും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മ​​ണ്ണി​​ൽ കാ​​ഴ്ച​​വ​​ച്ച​​ത്. സ​​ഞ്ജു, തി​​ല​​ക് വ​​ർ​​മ, സൂ​​ര്യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം യ​​ശ​​സ്വി ജ​​യ്സ്വാ​​ളും ചേ​​രു​​ന്ന​​താ​​യി​​രി​​ക്കും ഇ​​നി​​യ​​ങ്ങോ​​ട്ട് ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 ടോ​​പ് ഓ​​ർ​​ഡ​​ർ ബാ​​റ്റിം​​ഗ് ക​​രു​​ത്ത്. ഇ​​തി​​നു പു​​റ​​മേ​​യാ​​ണ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഉണ്ട്.


ആ​​ക്ര​​മ​​ണം ശൈ​​ലി

സ​​ഞ്ജു, തി​​ല​​ക് എ​​ന്നി​​വ​​രു​​ടെ ശൈ​​ലി ഏ​​ക​​ദേ​​ശം ഒ​​ന്നാ​​ണ്. നേ​​രി​​ടു​​ന്ന ആ​​ദ്യ പ​​ന്തു മു​​ത​​ൽ ആ​​ക്ര​​മി​​ക്കു​​ക. അ​​തും ബാ​​ക്ക് ഫു​​ഡി​​ലേ​​ക്കു വ​​ലി​​ഞ്ഞ​​ശേ​​ഷം പ​​ന്തി​​ന്‍റെ അ​​ടി​​യി​​ൽ പ്ര​​ഹ​​രി​​ക്കു​​ന്ന രീ​​തി. ഈ ​​രീ​​തി പ​​ന്തി​​നെ അ​​തി​​ന്‍റെ പ​​ര​​മാ​​വ​​ധി ദൂ​​രേ​​ക്ക് പ​​റ​​ഞ്ഞു​​വി​​ടാ​​ൻ സ​​ഹാ​​യി​​ക്കും. ഷോ​​ർ​​ട്ട് ബോ​​ളു​​ക​​ളെ പോ​​ലും ബൗ​​ണ്ട​​റി ക​​ട​​ത്താ​​ൻ സ​​ഞ്ജു​​വി​​നെ സ​​ഹാ​​യി​​ക്കു​​ന്ന​​ത് ഈ ​​രീ​​തി​​യാ​​ണ്.

ജെ​​റാ​​ൾ​​ഡ് കോ​​റ്റ്‌​സി​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് ഓ​​വ​​റി​​ലെ ര​​ണ്ട് ഷോ​​ട്ടു​​ക​​ൾ ഇ​​തി​​ന് ഉ​​ദാ​​ഹ​​ര​​ണം. ര​​ണ്ട് പ​​ന്ത് എ​​റി​​ഞ്ഞ​​പ്പോ​​ഴും കോ​​റ്റ്‌​സി​​യു​​ടെ ലെം​​ഗ്തി​​ൽ തെ​​റ്റി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നി​​ട്ടും, ഡീ​​പ് മി​​ഡ് വി​​ക്ക​​റ്റി​​ന് മു​​ക​​ളി​​ലൂ​​ടെ​​യും പോ​​യി​​ന്‍റി​​ലൂ​​ടെ​​യും ബൗ​​ണ്ട​​റി നേ​​ടാ​​ൻ സ​​ഞ്ജു​​വി​​നു സാ​​ധി​​ച്ചു.

ക്യാ​​പ്റ്റ​​നും ടീ​​മും കൊ​​ള്ളാം

തി​​ല​​ക് വ​​ർ​​മ മൂ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ​​റാ​​യി മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ൽ ഇ​​റ​​ങ്ങാ​​ൻ കാ​​ര​​ണം ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വാ​​ണ്. മൂ​​ന്നാം ന​​ന്പ​​റി​​ൽ ഇ​​റ​​ങ്ങി​​ക്കോ​​ട്ടേ​​യെ​​ന്ന് തി​​ല​​ക്, ക്യാ​​പ്റ്റ​​നോ​​ട് ചോ​​ദി​​ച്ച​​പ്പോ​​ൾ ഉ​​ത്ത​​രം പോ​​സി​​റ്റീ​​വ്. ടീ​​മി​​നാ​​യി ത​​ന്‍റെ ബാ​​റ്റിം​​ഗ് പൊ​​സി​​ഷ​​ൻ ത്യ​​ജി​​ക്കു​​ന്ന സൂ​​പ്പ​​ർ ക്യാ​​പ്റ്റ​​നാ​​യി സൂ​​ര്യ​​കു​​മാ​​ർ. മാ​​ത്ര​​മ​​ല്ല, നി​​ർ​​ണാ​​യ​​ക​​മാ​​യ ബൗ​​ളിം​​ഗ് ചെ​​യ്ഞ്ചും സൂ​​ര്യ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​ക്കു നേ​​ർ​​സാ​​ക്ഷ്യ​​മാ​​യി.

2024ൽ 26 ​​ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ ക​​ളി​​ച്ച​​ത്. അ​​തി​​ൽ 24ഉം ​​ജ​​യി​​ച്ചു. വി​​ജ​​യ ശ​​ത​​മാ​​നം 92.3.
പൂ​​ർ​​ണ​​ പി​​ന്തു​​ണ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി-​​ര​​വി ബി​​ഷ്ണോ​​യ് പു​​തി​​യ സ്പി​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ പ്ര​​ക​​ട​​ന​​വും എ​​ടു​​ത്തു പ​​റ​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. വ​​രു​​ണും (5) ബി​​ഷ്ണോ​​യി​​യും (12) ചേ​​ർ​​ന്ന് 17 വി​​ക്ക​​റ്റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ വീ​​ഴ്ത്തി​​യ​​ത്.

ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്ക് മാ​​നേ​​ജ്മെ​​ന്‍റ് പൂ​​ർ​​ണ പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തും ശ്ര​​ദ്ധേ​​യം. രോ​​ഹി​​ത് ശ​​ർ​​മ തു​​ട​​ക്ക​​മി​​ട്ട മാ​​റ്റ​​മാ​​ണി​​ത്. ക്രി​​ക്ക​​റ്റി​​ന്‍റെ മാ​​റ്റ​​ത്തി​​ലെ അ​​പ​​ക​​ടസാ​​ധ്യ​​ത മ​​ന​​സി​​ലാ​​ക്കി ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് ക​​ളി​​ക്കാ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്നു. അ​​താ​​ണ് സ​​ഞ്ജു​​വി​​നു ല​​ഭി​​ച്ച​​ത്. ശ്രീ​​ല​​ങ്ക​​യി​​ലെ പ​​രാ​​ജ​​യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും അ​​ടു​​ത്ത ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ക്കു​​മെ​​ന്ന് സാം​​സ​​ണി​​നു ന​​ൽ​​കി​​യ ഉ​​റ​​പ്പും ആ​​വ​​ശ്യ​​പ്പെ​​ട്ട സ്ഥാ​​ന​​ക്ക​​യ​​റ്റം തി​​ല​​ക് വ​​ർ​​മ​​യ്ക്കു ന​​ൽ​​കി​​യ​​തു​​മെ​​ല്ലാം അ​​തി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണം.