ചെല്‍സിക്കു ജയം
Wednesday, December 13, 2017 1:50 PM IST
ഹ​ഡേ​ഴ്‌​സ്ഫീ​ല്‍ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ല്‍സി​ക്കു ജ​യം. അ​ന്‍റോ​ണി​യോ കോ​ന്‍റ​യു​ടെ ടീം ​ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​ന് ഹ​ഡേ​സ്ഫീ​ല്‍ഡ് ടൗ​ണി​നെ തോ​ല്‍പ്പി​ച്ചു. മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ല്‍ ആ​രാ​ധ​ക​രി​ല്‍നി​ന്നു പ​ഴി​കേ​ട്ടു​കൊ​ണ്ടി​രു​ന്ന ടൈ​മോ ബാ​ക​യെ​കോ ചെ​ല്‍സി​യു​ടെ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു.

ആ​ദ്യ പ​കു​തി​യു​ടെ ഇ​ട​വേ​ള​യ്ക്കു പി​രി​യു​ന്ന​തി​ന് ര​ണ്ടു മി​നി​റ്റ് മു​മ്പ് വി​ല്യ​ന്‍ ലീ​ഡ് ഉ​യ​ര്‍ത്തി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റാ​യ​പ്പോ​ള്‍ പെ​ഡ്രോ ചെ​ല്‍സി​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ഇ​ഞ്ചു​റി ടൈ​മി​ല്‍ ലോ​റ​ന്‍റ് ഡി​പോ​യി​റ്റ​ര്‍ ആ​തി​ഥേ​യ​രു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ജ​യത്തോടെ ചെ​ല്‍സി​ക്കു ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നൊ​പ്പം 35 പോ​യി​ന്‍റാ​യി. ഗോ​ള്‍ ശ​രാ​ശ​രി​യി​ലാ​ണ് ചെ​ല്‍സി മൂ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...