കോ​ൽ​ക്ക​ത്ത: മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ ഗോ​ളി​ൽ ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഫൈ​ന​ലി​ൽ. സ്വ​ന്തം സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ 60000ത്തി​ലേ​റെ കാ​ണി​ക​ളു​ടെ മു​ന്നി​ൽ ര​ണ്ടാം​പാ​ദ സെ​മി ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് ​മോ​ഹ​ൻ ബ​ഗാ​ൻ ഒ​ഡീ​ഷ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-2ന്‍റെ ജ​യ​മാ​ണ് ബ​ഗാ​ൻ നേ​ടി​യ​ത്.

ആ​ദ്യ​പാ​ദ​ത്തി​ൽ ഒ​ഡീ​ഷ 2-1ന് ​ജ​യി​ച്ചി​രു​ന്നു. സ്വ​ന്തം ക​ള​ത്തി​ൽ ജേ​സ​ണ്‍ ക​മ്മിം​ഗ്സി​ന്‍റെ ഗോ​ളി​ൽ (22’) ബ​ഗാ​ൻ മു​ന്നി​ലെ​ത്തി. ഇ​തോ​ടെ അ​ഗ്ര​ഗേ​റ്റ് സ​മ​നി​ല​യാ​യി. വി​ജ​യ​ഗോ​ളി​നാ​യി പൊ​രു​തി​യ ബ​ഗാ​ൻ 90+3-ാം മി​നി​റ്റി​ൽ സ​ഹ​ലി​ലൂ​ടെ വി​ജ​യ ഗോ​ൾ സ്വ​ന്ത​മാ​ക്കി.


മി​ക​ച്ചൊ​രു നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ദ്യ ഗോ​ളെ​ത്തി​യ​ത്. ലി​സ്റ്റ​ണ്‍ കൊ​ളാ​കോ-​ദി​മി​ത്രി പെ​ട്രാ​റ്റോ​സ് നീ​ക്കം ഒ​ഡീ​ഷ പ്ര​തി​രോ​ധം ഭേ​ദി​ച്ചു. ദി​മി​ത്രി​യു​ടെ ശ്ര​മം ഗോ​ൾ​കീ​പ്പ​ർ പി​ടി​യി​ലൊ​തു​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ റീ​ബൗ​ണ്ടാ​യി വ​ന്ന പ​ന്ത് ക​മ്മിം​ഗ്സ് വ​ല​യി​ലാ​ക്കി. ര​ണ്ടാം​പ​കു​തി​യി​ൽ സ​മ​നി​ല​യ്ക്കാ​യി ഒ​ഡീ​ഷ പൊ​രു​തി​യെ​ങ്കി​ലും ഗോ​ളെ​ത്തി​യി​ല്ല. പ​ക​ര​ക്കാ​നാ​യി ഇ​റ​ങ്ങി​യ സ​ഹ​ൽ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ൽ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​റി​ലൂ​ടെ സഹൽ വ​ല​കു​ലു​ക്കി.