സൂപ്പർ ചെന്നൈ
Monday, April 29, 2024 12:38 AM IST
ചെന്നൈ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് 78 റൺസിന് സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. സ്കോർ ചെന്നൈ 20 ഓവറിൽ 212/3. ഹൈദരാബാദ് 18.5 ഓവറിൽ 134. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ചെന്നൈയെ ബാറ്റിംഗിനു വിടുകയായിരുന്നു.
തുടക്കത്തിലേ വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്വാദ്-ഡാരൽ മിച്ചൽ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മുന്നോട്ടു നയിച്ചു. 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. മിച്ചൽ (32 പന്തിൽ 52) പുറത്തായശേഷമെത്തിയ ശിവം ദുബെ പതിവ് തെറ്റിക്കാതെ അനായാസം സ്കോർ ചെയ്തു. സീസണിലെ രണ്ടാം സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ഗെയ്ക് വാദ് 98 റണ്‍സിൽ പുറത്തായി. 54 പന്ത് നേരിട്ട ക്യാപ്റ്റൻ 10 ഫോറും മൂന്നു സിക്സുമാണ് നേടിയത്. 20 പന്തിൽ നാലു സിക്സും ഒരു ഫോറുമായി 39 റണ്‍സ് നേടിയ ദുബെ പുറത്താകെ നിന്നു. എം.എസ്. ധോണിയും (അഞ്ച്) പുറത്തായില്ല.
വൻ സ്കോറിലേക്കു ബാറ്റ് വീശിയ ഹൈദരാബാദിന് രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ വേഗത്തിലായിരുന്നു. 32 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ടോപ് സ്കോറർ.
IPL പോയിന്റ്
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
രാജസ്ഥാൻ 9 8 1 16
കോൽക്കത്ത 8 5 3 10
ചെന്നൈ 9 5 4 10
ഹൈദരാബാദ് 9 5 4 10
ലക്നോ 9 5 4 10
ഡൽഹി 10 5 5 10
ഗുജറാത്ത് 10 4 6 8
പഞ്ചാബ് 9 3 6 6
മുംബൈ 9 3 6 6
ബംഗളൂരു 10 3 7 6