സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന്
Sunday, April 28, 2024 12:54 AM IST
തൃശൂര്‍: സംസ്ഥാന പുരുഷ - വനിതാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്നു തെക്കേഗോപുരനടയില്‍ നടത്തും. ഉച്ചയ്ക്ക് 12നു മത്സരങ്ങള്‍ ആരംഭിക്കും.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി 250 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.യു. ഷാജു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ ആസാമില്‍ നടക്കുന്ന ദേശീയമത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.