പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ
Sunday, April 28, 2024 12:54 AM IST
ലക്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ 17 സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ലക്നോ ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഒരോവർ ബാക്കിയിരിക്കേ രാജസ്ഥാൻ മറികടന്നു.
പുറത്താകാതെ മുന്നിൽനിന്ന നയിച്ച സഞ്ജുവും (33 പന്തിൽ 71), ധ്രുവ് ജുറെലുമാണ് (34 പന്തിൽ 52) രാജസ്ഥാന് ഏഴു വിക്കറ്റ് ജയം നല്‍കിയത്. സ്കോർ ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 196/5. രാജസ്ഥാൻ റോയൽസ് 19 ഓവറിൽ 199/3.
രാജസ്ഥാനായി ജോസ് ബട്ലർ (18 പന്തിൽ 34)-യശസ്വി ജയ്സ്വാൾ (18 പന്തിൽ 24) മികച്ച തുടക്കാണ് നൽകിയത്. മൂന്നു വിക്കറ്റിന് 78 എന്ന നിലയിലാണ് സഞ്ജുവും ജുറെലും ഒന്നിച്ചത്. 62 പന്തിൽ 121 റണ്‍സ് കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും നേടിയത്.
ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും (76) ദീപക് ഹൂഡയുടെയും (50) അർധ സെഞ്ചുറികളാണ് ലക്നോവിനെ മികച്ച സ്കോർ നൽകിയത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ക്വിന്റൻ ഡി കോക്ക് (മൂന്ന് പന്തിൽ എട്ട്) പുറത്തായി. കെ.എൽ. രാഹുലും ദീപക് ഹൂഡയും ചേർന്ന് മൂന്നാം വിക്കറ്റിൽ 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലക്നോവിനെ മികച്ച സ്കോറിലെത്തിച്ചത്.