അറ്റലാന്റ x യുവെ
Friday, April 26, 2024 12:26 AM IST
റോം: കോപ്പ ഇറ്റാലിയ ഫുട്ബോൾ ഫൈനലിൽ അറ്റലാന്റയും യുവന്റസും ഏറ്റുമുട്ടും. സെമിയിൽ ഫിയോറെന്റീനയെ 4-1ന് കീഴടക്കി അറ്റലാന്റ ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇരുപാദങ്ങളിലുമായി 4-2ന്റെ ജയമാണ് അറ്റലാന്റ സ്വന്തമാക്കിയത്.