അന്തർ സർവകലാശാലാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പുകൾ തേവര എസ്എച്ചിൽ
Wednesday, May 1, 2024 2:07 AM IST
കൊച്ചി: ദക്ഷിണമേഖലാ, അഖിലേന്ത്യാ അന്തർ സർവകലാശാലാ പുരുഷ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പുകൾ തേവര സേക്രഡ് ഹാർട്ട് കോളജിൽ നടക്കും.
ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് മേയ് രണ്ടു മുതൽ ആറു വരെയും അഖിലേന്ത്യാ ചാമ്പ്യൻഷിപ്പ് എട്ടു മുതൽ 12 വരെയുമാണ്.