യുവന്റസ് ഫൈനലിൽ
Thursday, April 25, 2024 2:19 AM IST
റോം: കോപ്പ ഇറ്റാലിയ ഫുട്ബോളിൽ യുവന്റസ് ഫൈനലിൽ. സെമിയിൽ ലാസിയൊയെയാണ് യുവന്റസ് കീഴടക്കിയത്.
രണ്ടാം പാദത്തിൽ ലാസിയൊ 2-1നു ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി യുവന്റസ് 3-2ന് വെന്നിക്കൊടി പാറിക്കുകയായിരുന്നു. ആദ്യപാദത്തിലെ 2-0ന്റെ ജയമാണ് ഫൈനലിലെത്താൻ യുവന്റസിനു സഹായകമായത്.