2011: സെവാഗ് 119
Thursday, April 25, 2024 2:19 AM IST
ഐപിഎൽ ചരിത്രത്തിൽ ചേസിംഗിനിടെ ഏറ്റവും ഉയർന്ന സ്കോർ നേടിയതിൽ മൂന്നാം സ്ഥാനം ഡൽഹി മുൻതാരമായ വിരേന്ദർ സെവാഗിനാണ്.
2011 സീസണിൽ ഡെക്കാണ് ചാർജേഴ്സിനെതിരേ 56 പന്തിൽ സെവാഗ് 119 റണ്‍സ് അടിച്ചെടുത്തു. 25 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഡൽഹിയെ സെവാഗ് ഒറ്റയ്ക്ക് ജയത്തിലേക്ക് നയിക്കുകയായിരുന്നു.