നൈജീരിയയിൽ ഭീകരർ 20 പേരെ കൊലപ്പെടുത്തി
Thursday, July 17, 2025 2:04 AM IST
അബുജ: മധ്യ നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് ഭീകരർ 20 പേരെ കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ റിയോം ലോക്കൽ ഗവൺമെന്റ് മേഖലയിലെ താഹോസിലായിരുന്നു ആക്രമണം.
കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും കത്തിനശിച്ച വീടുകളുടെയും വീഡിയോ പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
അതേസമയം, നൈജീരിയയുടെ വടക്കുഭാഗത്ത് ഫുലാനി ഭീകരർ കർഷകർക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നു. കഴിഞ്ഞ മാസം ബെന്യു സംസ്ഥാനത്ത് ഭീകരർ 150 പേരെ കൊലപ്പെടുത്തിയിരുന്നു.