റാലിക്കിടെ സംഘർഷം: ബംഗ്ലാദേശിൽ നാലു പേർ കൊല്ലപ്പെട്ടു
Thursday, July 17, 2025 2:04 AM IST
ധാക്ക: ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) റാലിക്കു മുന്‍പുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
ബംഗ്ലാദേശ് സ്ഥാപകൻ ഷേഖ് മുജിബുർ റഹ്മാന്റെ ജന്മദേശമായ ഗോപാൽഗഞ്ച് പട്ടണത്തിലായിരുന്നു സംഘർഷം.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീന നയിക്കുന്ന അവാമി ലീഗ് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. എൻസിപി റാലിക്കു മുന്‍പാണ് സംഘർഷമുണ്ടായത്.