ക​​​യ്റോ: ​​​ഗാ​​​സ ഹ്യു​​​മാ​​​നി​​​റ്റേ​​​റി​​​യ​​​ൻ ഫൗ​​​ണ്ടേ​​​ഷ​​​ൻ (ജി​​​എ​​​ച്ച്എ​​​ഫ്) എ​​​ന്ന വി​​​വാ​​​ദ സം​​​ഘ​​​ട​​​ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണ വി​​​ത​​​രണ​​​കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ തി​​​ക്കി​​​ലും തി​​​ര​​​ക്കി​​​ലും അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും 20 പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഹ​​​മാ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ മ​​നഃ​​പൂ​​ർ​​​വം കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​ണ് ഇ​​​ന്ന​​​ലെ ദു​​​ര​​​ന്ത​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​തെ​​​ന്ന് ജി​​​എ​​​ച്ച്എ​​​ഫ് ആ​​​രോ​​​പി​​​ച്ചു.

19 പേ​​​ർ ച​​​വി​​​ട്ടേ​​​റ്റും ഒ​​​രാ​​​ൾ കു​​​ത്തേ​​​റ്റു​​​മാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു ജി​​​എ​​​ച്ച്എ​​​ഫി​​​ന്‍റെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, 21 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നും ശ്വാ​​​സം​​​മു​​​ട്ടി​​​യാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും പ​​​ല​​​സ്തീ​​​ൻ ആ​​​രോ​​​ഗ്യ​​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.


യുഎസ് -​​​ഇ​​​സ്രേ​​​ലി സം​​​ഘ​​​ട​​​ന​​​യാ​​​യ ജി​​​എ​​​ച്ച്എ​​​ഫ് ഗാ​​​സ​​​യി​​​ൽ തു​​​റ​​​ന്ന ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ദി​​​വ​​​സ​​​വും മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ആ​​​റാ​​​ഴ്ച​​​യ്ക്കി​​​ടെ 674 പേ​​​ർ ജി​​​എ​​​ച്ച്എ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​​സ​​​ഭ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​ൽ ഭൂ​​​രി​​​ഭാഗം പേരെയും ഇ​​​സ്രേ​​​ലി സേ​​​ന വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​താ​​​ണ്.

അ​​​ധാ​​​ർ​​​മി​​​ക​​​ രീ​​​തി​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന ജി​​​എ​​​ച്ച്എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കില്ലെന്നാണ് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭയുടെ നിലപാട്.