ഉപാധികൾ അംഗീകരിക്കാതെ യുഎസുമായി ആണവ ചർച്ചയ്ക്കില്ലെന്ന് ഇറാൻ
Thursday, July 17, 2025 12:52 AM IST
ടെഹ്റാൻ: ഉപാധികൾ അംഗീകരിക്കാത്തിടത്തോളം അമേരിക്കയുമായി ആണവചർച്ച പുനരാരംഭിക്കേണ്ടെന്ന് ഇറേനിയൻ പാർലമെന്റ് തീരുമാനിച്ചു.
ചർച്ചയുടെ മറവിൽ ഇറാനെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പാർലമെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, ഇറാന്റെ ആണവ പ്ലാന്റുകൾ നശിച്ച പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് തിടുക്കമില്ലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്.