ഇറാനിൽ സ്ഫോടനം
Tuesday, July 15, 2025 12:14 AM IST
ടെഹ്റാൻ: വടക്കൻ ഇറാനിലെ ഖോം നഗരത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്കു പരിക്ക്. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു. വാതകച്ചോർച്ച മൂലമാണ് സ്ഫോടനമുണ്ടായത്. നാല് പാർപ്പിട യൂണിറ്റുകൾ തകർന്നു.
ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ഇറാനിൽ പലവട്ടം വാതക സ്ഫോടനങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ പറഞ്ഞിട്ടില്ല.