ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം
Saturday, July 19, 2025 12:14 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ കനത്ത മഴ തുടരുന്നു. നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. 1,300 പേരെ ഒഴിപ്പിച്ചു മാറ്റി.
മൂന്നാം ദിവസമായ ഇന്നലെയും മഴയ്ക്കു ശമനമുണ്ടായില്ല. മരിച്ചവരിൽ രണ്ടു പേർ എൺപതിനു മുകളിൽ പ്രായമുള്ളവരാണ്.
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. പടിഞ്ഞാറൻ തീരത്തെ സീയോസാനിൽ മണിക്കൂറുകൾക്കിടെ 40 സെന്റിമീറ്റർ മഴ പെയ്തു. ഗ്വാംഗ്ജു പ്രദേശത്ത് 42.6 സെന്റിമീറ്റർ മഴയും പെയ്തു.
നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.