ക്രിമിയയിൽ മീഡിയ സെൻസർഷിപ്പ്
Saturday, July 19, 2025 12:14 AM IST
മോസ്കോ: യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാനായി റഷ്യൻ അധിനിവേശ ക്രിമിയയിൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി.
റഷ്യൻ സേനയുടെ ആസ്ഥാനങ്ങൾ മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ വെളിപ്പടുത്തുന്നതു നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ക്രിമിയൻ ഭരണാധികാരി സെർഗി അക്സിയോനോവ് അറിയിച്ചു.
യുക്രെയ്ൻ സേന ക്രിമിയയിൽ നടത്തുന്ന ആക്രമണങ്ങളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ല.
യുക്രെയ്ന്റെ ഭാഗമായിരുന്ന ക്രിമിയൻ പ്രദേശം 2014ൽ റഷ്യ കൈവശപ്പെടുത്തിയതാണ്.