ഗാന്ധി പെയിന്റിംഗിന് 1.7 കോടി
Thursday, July 17, 2025 12:52 AM IST
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായാചിത്രം 2.04 ലക്ഷം ഡോളറിന് (ഏകദേശം 1.7 കോടി രൂപ) ലേലത്തിൽപ്പോയി. ബ്രിട്ടനിലെ ബോൺഹാംസ് കന്പനി ലേലത്തിൽവച്ച ചിത്രം ആരാണു വാങ്ങിയതെന്നു വെളിപ്പെടുത്തിയിട്ടില്ല.
ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ഇത് ഗാന്ധിജിയുടെ ഏക ഓയിൽ പെയിന്റ് പോർട്രെയിറ്റാണ്. ഗാന്ധിജി 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടാുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണ് ചിത്രം പൂർത്തിയാക്കിയത്.
അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കാണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു.
1989ൽ മരിക്കുന്നതു വരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. 1974ൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചിരുന്നു.