ബാ​ക്കു: കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​ൽ പു​ല​ർ​ത്തു​ന്ന അ​ലം​ഭാ​വം അ​നീ​തി​ക്കു കൂ​ട്ടു​നി​ൽ​ക്ക​ലാ​ണെ​ന്ന് വ​ത്തി​ക്കാ​ൻ സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ക​ർ​ദി​നാ​ൾ പി​യ​ത്രോ പ​രോ​ളി​ൻ.

അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ 29-ാമ​തു കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ (സി​ഒ​പി29) ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ഭ്യ​മാ​യ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളെ​ല്ലാംത​ന്നെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. സൃ​ഷ്ടി​യു​ടെ സം​ര​ക്ഷ​ണ​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന വി​ഷ​യം. സൃ​ഷ്ടി​യു​ടെ സം​ര​ക്ഷ​ണം സ​മാ​ധാ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.


ആ​ളു​ക​ളെ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന ആ​ഗോ​ള​വ​ത്ക​ര​ണ​ം മൂ​ലം ന​മു​ക്കാ​ർ​ക്കും സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ളെ​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്നി​ല്ല. സാ​ന്പ​ത്തി​ക​വി​ക​സ​നം അ​സ​മ​ത്വം ദൂ​രീ​ക​രി​ക്കു​ന്നി​ല്ല.

ലാ​ഭ​ത്തി​ലും പ്ര​ത്യേ​ക താ​ത്പ​ര്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ആ​ഗോ​ള​വ​ത്ക​ര​ണം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ വ​ഷ​ളാ​ക്കു​ക​യേ ചെ​യ്യു​ന്നു​ള്ളൂ​വെ​ന്ന് ക​ർ​ദി​നാ​ൾ പ​രോ​ളി​ൻ ഓ​ർ​മി​പ്പി​ച്ചു. 11ന് ​അ​രം​ഭി​ച്ച കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി 22നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.